p

കേരള കാർഷിക സർവകലാശാലയിൽ ആരംഭിക്കുന്ന പുത്തൻ കോഴ്‌സുകൾക്ക് ജൂലായ് 7 വരെ ഓൺലൈനായി അപേക്ഷിക്കാം. ഏതു ബിരുദധാരികൾക്കും,പ്ലസ് ടു സയൻസ് പ്രോഗ്രാം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാവുന്ന കോഴ്‌സുകളുണ്ട്. സർവകലാശാലയുടെ അഗ്രിബിസിനസ് മാനേജ്മന്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം മാനേജ്മന്റ് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. കാർഷിക പി.എച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് സർവകലാശാല പ്രത്യേക പരീക്ഷ നടത്തും.

ഡിപ്ലോമ,ബിരുദ,ബിരുദാനന്തര, ഡോക്ടറൽ തലത്തിലാണ് പുത്തൻ കോഴ്‌സുകളാരംഭിക്കുന്നത്. ആനിമൽ സയൻസിൽ ഫുൾടൈം,പാർട്ട്ടൈം ഡോക്ടറൽ പ്രോഗ്രാം,അപ്ലൈഡ് മൈക്രോബയോളജിയിൽ ഡോക്ടറൽ പ്രോഗ്രാം എന്നിവയ്ക്ക് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ബയോളജി,മൈക്രോബയോളജി എന്നിവയിൽ ഇന്റഗ്രേറ്റഡ് ബി.എസ്‌സി,എം.എസ്‌സി പ്രോഗ്രാമുകളുണ്ട്.

ക്ലൈമറ്റ് സയൻസ്,ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ്,എൻവയണ്മെന്റൽ സയൻസ്,ഓഷൻ ആൻഡ് അറ്റ്‌മോസ്‌ഫെറിക് സയൻസ്,വൈൽഡ് ലൈഫ് മാനേജ്മെന്റ്,റീന്യൂവബിൾ എനർജി എൻജിനിയറിംഗ്,ലൈബ്രറി ആൻ‌ഡ് ഇൻഫർമേഷൻ സയൻസിൽ എം.എസ്‌സി/എം.ടെക് പ്രോഗ്രാമുകളുണ്ട്.

ബിരുദധാരികൾക്ക് ചേരാവുന്ന ഡിപ്ലോമ പ്രോഗ്രാമുകളാണ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്‌മെന്റ്,ബയോഇൻഫോർമാറ്റിക്‌സ്,കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്,ഫുഡ് ഇൻഡസ്ട്രി മാനേജ്മെന്റ് ആൻഡ് ക്വാളിറ്റി കൺട്രോൾ,ഹൈടെക് ഹോർട്ടികൾച്ചർ,ഇന്റഗ്രേറ്റഡ് ഫാം മാനേജ്മെന്റ്,ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്‌സ്,സയന്റിഫിക് വീഡ് മാനേജ്‌മെന്റ് എന്നിവ. തൊഴിൽ ചെയ്യുന്നവർക്ക് ഓൺലൈനായി ചെയ്യുവാനുള്ള സൗകര്യമുണ്ട്. കൂടാതെ അഗ്രികൾച്ചറൽ മെക്കനൈസേഷൻ,റീറ്റെയ്ൽ മാനേജ്മെന്റ് എന്നിവയിൽ പ്ലസ് ടു പൂർത്തിയാക്കിയവർക്കുള്ള ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. വിശദവിവരങ്ങൾക്ക് www.kau.in.

നാ​ലു​വ​ർ​ഷ​ ​ബി​രു​ദം:ഓ​ൺ​ലൈ​ൻ​ ​ഓ​റി​യ​ന്റേ​ഷ​ൻ​ ​ക്ലാ​സ് ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​ജൂ​ലാ​യ് ​ഒ​ന്നി​ന് ​നാ​ലു​വ​ർ​ഷ​ ​ബി​രു​ദ​ ​കോ​ഴ്സ് ​ആ​രം​ഭി​ക്കു​ന്ന​തി​ന് ​മു​ന്നോ​ടി​യാ​യി​ ​സം​സ്ഥാ​ന​ത്തെ​ ​മു​ഴു​വ​ൻ​ ​സ​ർ​ക്കാ​ർ,​ ​എ​യ്ഡ​ഡ്,​ ​സ്വാ​ശ്ര​യ​/​അ​ൺ​എ​യ്‌​ഡ​ഡ്‌​ ​കോ​ളേ​ജു​ക​ളി​ലെ​ ​അ​ദ്ധ്യാ​പ​ക​ർ​ക്കു​മാ​യി​ ​ഇ​ന്ന് ​ഓ​ൺ​ലൈ​ൻ​ ​ഓ​റി​യ​ന്റേ​ഷ​ൻ​ ​ക്ലാ​സ് ​ന​ട​ക്കും.​ ​മ​ന്ത്രി​ ​ഡോ.​ ​ആ​ർ.​ ​ബി​ന്ദു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ടു​ ​മു​ത​ൽ​ ​നാ​ല് ​വ​രെ​യാ​ണ് ​ക്ലാ​സ്.
ഓ​ഡി​യോ​ ​വി​ഷ്വ​ൽ​ ​സൗ​ക​ര്യ​മു​ള്ള​ ​ഹാ​ളി​ൽ​ ​കോ​ളേ​ജി​ലെ​ ​മു​ഴു​വ​ൻ​ ​അ​ദ്ധ്യാ​പ​ക​രും​ ​പ​ങ്കെ​ടു​ക്കും.​ ​ഓ​ൺ​ലൈ​ൻ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​'​അ​സാ​പ് ​കേ​ര​ള​'​ ​ഒ​രു​ക്കും.