book-release

തിരുവനന്തപുരം: കവി എ. അയ്യപ്പന്റെ തിരഞ്ഞെടുത്ത 101 കവിതകളുടെ പ്രകാശനവും 2010ലെ ആശാൻസ്മാരക കവിതാപുരസ്കാര സമർപ്പണവും ആശാൻ മെമ്മോറിയൽ സ്കൂളിൽ നടന്നു. അസോ. പ്രസിഡന്റ് ഡോ.സി.കെ.രവിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡോ.സി.ജി. രാജേന്ദ്രബാബു സ്വാഗതം പറഞ്ഞു. ആകസ്മിക നിര്യാണത്താൽ കവി എ.അയ്യപ്പൻ 2010ൽ സ്വീകരിക്കാതിരുന്ന ആശാൻ സ്മാരക കവിതാപുരസ്കാരവും ക്യാഷ് അവാർഡും അയ്യപ്പന്റെ സഹോദരീപുത്രനായ ജയകുമാർ ഏറ്റുവാങ്ങി. ഡോ.എ.വി.അനൂപ് പ്രശസ്തി പത്രം വായിച്ചു. കവി സെബാസ്റ്റ്യൻ സമാഹരിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച അയ്യപ്പന്റെ 101 കവിതകളുടെ ആദ്യപ്രതി ഡോ.സി.കെ.രവിയിൽ നിന്ന് കെ.എ. ജോണി ഏറ്റുവാങ്ങി. തിരഞ്ഞെടുത്ത അയ്യപ്പൻ കവിതകൾ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തിട്ടുള്ള പി.കെ.എൻ.പണിക്കർ, കവി സെബാസ്റ്റ്യൻ, ഇംഗ്ളീഷ് എഴുത്തുകാരി ഗീതാരവിചന്ദ്രൻ എന്നിവർ സംസാരിച്ചു.