നെടുമ്പാശേരി: കപ്രശേരി മോഡൽ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്.പി.സിയുടെയും എൻ.എസ്.എസിന്റെയും നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്ക്കരണ ക്ലാസും റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ആലുവ എക്‌സൈസ് അസി. ഇൻസ്‌പെക്ടർ ടി.പി. പോൾ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ സി. സന്ധ്യ, കെ.വി. ജിജോ, എൻ.പി. ഹരിത, വി.എസ്. സുനീഷ്, എം.ടി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ സി.കെ. സലാഹുദ്ദീൻ ബോധവത്ക്കരണ ക്ലാസെടുത്തു.