
ആലുവ: ആലുവ നഗരസഭയുടെ ആഭിമുഖ്യത്തിൽ നഗരസഭാ പരിധിയിൽ സ്ഥിരതാമസമാക്കിയവരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ളസ് നേടിയവരെ അനുമോദിച്ചു. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഉപഹാരങ്ങൾ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഫാസിൽ ഹുസൈൻ, ലത്തീഫ് പൂഴിത്തുറ, മിനി ബൈജു, ലിസ ജോൺസൺ, പ്രതിപക്ഷ നേതാവ് ഗയിൽസ് ദേവസി പയ്യപ്പിള്ളി, കൗൺസിലർ എൻ. ശ്രീകാന്ത്, മുനിസിപ്പൽ സെക്രട്ടറി പി.ജെ. ജെസിത എന്നിവർ സംസാരിച്ചു.