
കൂത്താട്ടുകുളം: മംഗലത്തുത്താഴം ഗുരുദേവക്ഷേത്രത്തിൽ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. കഴിഞ്ഞ രാത്രി ഒരു മണിയോടെയാണ് ക്ഷേത്രത്തിന് മുൻവശത്തെ ഭണ്ഡാരം തകർത്തു മോഷണം നടന്നത്. രണ്ടുപേർ തുണികൊണ്ട് മുഖം മറച്ച് മോഷ്ടിക്കുന്ന സി.സി ടിവി ദൃശ്യം ലഭിച്ചു. ക്ഷേത്രം ഭാരവാഹികൾ നൽകിയ പരാതിയിൽ കൂത്താട്ടുകുളം പോലീസ് അന്വേഷണം ആരംഭിച്ചു. സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള നിരവധിപേരുടെ വിശദാംശങ്ങൾ പോലീസ് ശേഖരിച്ച് വരുന്നു. മഴക്കാലം കനത്തതോടെ രാത്രികാല മോഷണങ്ങൾ വർദ്ധിച്ചിരിക്കുകയാണ്.