lahari
വായനപക്ഷാചരണത്തോടനുബന്ധിച്ച് പട്ടേൽ മെമ്മോറിയൽ സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ലഹരിവിരുദ്ധ ദിനാചരണത്തിൽ ഹെഡ്മിസ്ട്രസ് ആശ സോമൻ സംസാരിക്കുന്നു

തെക്കൻപറവൂർ: പട്ടേൽ മെമ്മോറിയൽ യു.പി സ്കൂളും ഗാന്ധിജി മെമ്മോറിയൽ വായനശാലയും വായനപക്ഷാചരണത്തോടനുബന്ധിച്ച് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. സ്കൂൾ മാനേജർ അജീഷ് എസ്.കെ അദ്ധ്യക്ഷത വഹിച്ചു. റിട്ട. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എം.ജെ. ജോസഫ് ബോധവത്കരണ ക്ലാസ് നടത്തി. ഹെഡ്മിസ്ട്രസ് ആശ സോമൻ, വായനശാല പ്രസിഡന്റ് സി.വി. കുര്യാക്കോസ്, ബെന്നി കുന്നിയിൽ, ഹീര, സൗമ്യ സനോജ്, എം.ബി. രാജലക്ഷ്മി, ഷീജ, സാബു പൗലോസ് തുടങ്ങിയവർ സംസാരിച്ചു.