y
ട്രൂറ സംയുക്ത വാർഷിക സമ്മേളനം ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: അപകടാവസ്ഥയിലായ പെരീക്കാട്- ചമ്പക്കര നടപ്പാലം പൊളിച്ച് വാഹന ഗതാഗതത്തിന് അനുയോജ്യമായ രീതിയിൽ പുനർ നിർമ്മിക്കണമെന്ന് ട്രൂറ എരൂർ മേഖല, ടൂറ വനിതാവേദി സംയുക്ത വാർഷികസമ്മേളനം ആവശ്യപ്പെട്ടു. പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ചു. സമ്മേളനം ട്രൂറ ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സേതുമാധവൻ മൂലേടത്ത് അദ്ധ്യക്ഷനായി. കൺവീനർ വി.സി. ജയേന്ദ്രൻ, വനിതാവേദി ഭാരവാഹികളായ പി.എസ്. ഇന്ദിര, അംബിക സോമൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി സേതുമാധവൻ മൂലേടത്ത് (പ്രസിഡന്റ്), ടി. ശശിധരൻ നായർ, ബി.ജി. ശിവാനന്ദൻ, എ.എൻ. രാജീവ് (വൈസ് പ്രസിഡന്റുമാർ), ജി. ജയരാജ്, (സെക്രട്ടറി), കെ.ജി. ശ്രീകുമാർ, എം. ബാലകൃഷ്ണൻ, ചന്ദ്രശേഖരൻ (ജോയിന്റ് സെക്രട്ടറിമാർ), കെ.ആർ. രാജശേരൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.