കൊച്ചി: യുവമോർച്ചയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധദിനം ആചരിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ് ലഹരി വിരുദ്ധപ്രതിജ്ഞ ചൊല്ലി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വി.കെ. ഭസിത്കുമാർ. വൈസ് പ്രസിഡന്റ് സത്യൻ, സെക്രട്ടറി പ്രസന്ന വാസുദേവൻ, പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് മനക്കേക്കര, ഫിഷർമെൻ സെൽ സംസ്ഥാന സഹ കൺവീനർ സുനിൽ തീരഭൂമി തുടങ്ങിയവർ സംസാരിച്ചു.