lahari

മൂവാറ്റുപുഴ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം പായിപ്ര സർക്കാർ യു.പി സ്കൂൾ വിവിധ പരിപാടികളോടെ ആചരിച്ചു. ലഹരി വസ്തുക്കളുടെ ചിത്രങ്ങൾ വരച്ച് കുട്ടികൾ കുറിപ്പുകളെഴുതി. സ്കൂൾ ഹെഡ്മിസ്ട്രസ് വി.എ. റഹീമ ബീവി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.എം. നൗഫൽ ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരിവിരുദ്ധ പോസ്റ്റർ നിർമാണം, ക്വിസ്, സ്കൂൾ പാർലമെന്റ് എന്നിവയും സംഘടിപ്പിച്ചു.