
മൂവാറ്റുപുഴ: ടൗൺ യു.പി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വിദ്യാർഥികൾ തയ്യാറാക്കിയ പ്ലക്കാർഡുകളുമായി നഗരത്തിൽ ലഹരിവിരുദ്ധ റാലി നടത്തി. റാലിക്ക് ശേഷം നെഹ്റു പാർക്കിലെ പ്രതിമയ്ക്ക് മുന്നിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൽസലാം പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ.ജി. ഡീന, റാണി എസ്. കല്ലടാന്തി, എന്നിവർ നേതൃത്വം നൽകി. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പി.ആർ.ഒ സിബി അച്ചുതൻ ബോധവത്കരണ ക്ലാസ് നടത്തി.