nalanda-fest
തമ്മനം നളന്ദ പബ്ലിക് സ്കൂളിൽ നടക്കുന്ന നളന്ദ ഫെസ്റ്റ് സംവിധായകനും ചാവറ കൾച്ചറൽ സെന്റർ ഡയറക്ടറുമായ ഫാ. അനിൽ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: തമ്മനം നളന്ദ പബ്ലിക് സ്‌കൂളിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന നളന്ദ ഫെസ്റ്റ് ആരംഭിച്ചു. സംവിധായകനും ചാവറ കൾച്ചറൽ സെന്റർ ഡയറക്ടറുമായ ഫാ. അനിൽ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ സെക്രട്ടറി കെ.ജി. ബാലൻ, പ്രിൻസിപ്പൽ എൻ.പി. കവിത, വൈസ് പ്രിൻസിപ്പൽമാരായ മായാകൃഷ്ണൻ, രാജലക്ഷ്മി ശിവരാമൻ എന്നിവർ സംസാരിച്ചു. അഞ്ച് വേദികളിലായി നൃത്തം, സാഹിത്യമത്സരങ്ങൾ, ചിത്രരചന എന്നീ ഇനങ്ങളിലായി മത്സരങ്ങൾ നടക്കും.