
അങ്കമാലി: എടത്തോട് സെന്റ് ജോർജ് നഗർ 49ൽ പാറയ്ക്ക പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (88) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 10ന് അങ്കമാലി ബസിലിക്ക സെമിത്തേരിയിൽ. എടക്കുന്ന് പാറേക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോയ്, ബേബി, അന്നു, ആനി. മരുമക്കൾ: ജോസ് പാറേക്കാട്ടിൽ, ജോർജ്ജ് തെങ്ങുംതറ, ലില്ലി, അനിത.