കാഞ്ഞിരമറ്റം: ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിലെ ലഹരി വിരുദ്ധ ദിനാചരണം 60-ാംനമ്പർ അങ്കണവാടിയിൽ നടന്നു. അദ്ധ്യാപിക വിജി ഷാജി അദ്ധ്യക്ഷതവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ ലഹരിവിരുദ്ധസന്ദേശം നൽകി. ശാന്താ നാരായണൻ, ആതിര ടി. എസ്, സ്നേഹ ബിജു, ഭാഗ്യലക്ഷ്മി അജയ്, സൈറ മരിയ ബിനോയ്, മരിയ ബിജു, ഗ്രീഷ്മ ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.