കൊച്ചി: ഇന്റർനാഷണൽ ഡെയറി ഫെഡറേഷൻ (ഐ.ഡി.എഫ് ) സംഘടിപ്പിക്കുന്ന 'റീജിയണൽ ഡെയറി കോൺഫറൻസ് ഏഷ്യ പസഫിക് 2024" ത്രിദിന സമ്മേളനത്തിന് തുടക്കമായി. ഗ്രാൻഡ് ഹയാത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ മിൽമയുടെ പാലട പായസം മിൽമ ചെയർമാൻ കെ.എസ്. മണിക്ക് കൈമാറി മന്ത്രി വിപണിയിലിറക്കി. ഐ.ഡി.എഫ് പ്രസിഡന്റ് ഡോ. പിയർക്രിസ്റ്റ്യാനോ ബ്രസാലെ, അരുണാചൽ പ്രദേശ് ക്ഷീരവകുപ്പ് മന്ത്രി ഗബ്രിയേൽ ഡെൻവാംഗ് വാംഗ്‌സു, എൻ.ഡി.ഡി.ബി ചെയർമാനും ഐ.ഡി.എഫിന്റെ ഇന്ത്യൻ നാഷണൽ കമ്മിറ്റി മെമ്പർ സെക്രട്ടറിയുമായ ഡോ. മീനേഷ് ഷാ തുടങ്ങിയവർ സംസാരിച്ചു.
20 രാജ്യങ്ങളിൽ നിന്നുള്ള 1000 പ്രതിനിധികളും 500 കർഷകരുമാണ് പങ്കെടുക്കുന്നത്.