
ആലുവ: അടിയന്തിരാവസ്ഥ വിരുദ്ധ സമര പോരാളികളെ ബി.ജെ.പി എടത്തല ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ആലുവ മണ്ഡലം പ്രസിഡന്റ് എ. സെന്തിൽ കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുംമ്പടന്ന, വി.കെ. കരുണാകരൻ, കെ.എ. പങ്കജാക്ഷൻ, സോമൻ കുറുംമ്പക്കാവ്, വേലായുധൻ വലിയപറമ്പിൽ, പി.കെ. രാജൻ, പി.വി. വിജയൻ, നന്ദനൻ മണ്ണാച്ചേരി, ശ്രീകാന്ത്,സുരേന്ദ്രൻ വയലോരം എന്നിവർ സംസാരിച്ചു.