മട്ടാഞ്ചേരി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ സ്റ്റിക്കറുകൾ വാഹനങ്ങളിൽ പതിപ്പിച്ച് മട്ടാഞ്ചേരി കൊച്ചിൻ ഗുജറാത്തി വിദ്യാലയ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി. ഡ്രൈവർ ഉൾപ്പടെയുള്ളവരെ ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണം മട്ടാഞ്ചേരി എസ്.ഐ പി.എ ഷാബി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ നിമ റിബല്ലോ, അസി.പ്രിൻസിപ്പൽ ആർ. ആശ എന്നിവർ സംസാരിച്ചു.