കൊച്ചി: വരുമാനം പെരുപ്പിച്ചുകാണിക്കാൻ തിയേറ്ററിൽ കാണികളെ കയറ്റുന്ന നിർമ്മാതാക്കൾക്കും പ്രചാരണ ഏജൻസികൾക്കുമെതിരെ നടപടി സ്വീകരിക്കാൻ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഉയർന്ന വരുമാനം കാണിക്കാൻ ആളുകളെ തിയേറ്ററിൽ കയറ്റുന്നത് വ്യാപകമാണ്. അത്തരം സിനിമകളുടെ നിർമ്മാതാക്കൾക്കെതിരെ നടപടി സ്വീകരിക്കും. ഇടനിലക്കാരായ പി.ആർ. ഏജൻസികൾക്കെതിരെ നിയമനടപടികളും സ്വീകരിക്കും. സിനിമ റിവ്യൂവിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന വ്യക്തികൾക്കെതിരെ ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നിയമപ്രകാരം പരാതി നൽകും.സിനിമകളുടെ ഒ.ടി.ടി അവകാശത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ മിനിമാക്‌സ് എന്ന സ്ഥാപനത്തിനും നടത്തിപ്പുകാർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അസോസിയേഷൻ സെക്രട്ടറി ബി. രാകേഷ് പറഞ്ഞു.