periyar

ആലുവ: ഹൈക്കോടതി നിർദ്ദേശ പ്രകാരം രൂപീകരിച്ച കമ്മിറ്റി പെരിയാറിലെ മലിനീകരണവുമായി ബന്ധപ്പെട്ട പരിശോധന കഴിഞ്ഞ് മടങ്ങിയതിനു പിന്നാലെ സ്വകാര്യ കരി ഓയിൽ കമ്പനി വീണ്ടും വൻതോതിൽ മാലിന്യെമൊഴുക്കി. ഇതേതുടർന്ന് എടയാറിലെ സി.ജി ലൂബ്രിക്കന്റ് കമ്പനി അടിയന്തിരമായി അടച്ചുപൂട്ടാൻ പി.സി.ബി നോട്ടീസ് നൽകി.

മലിനീകരണ നിയന്ത്രണ ബോർഡ് ഏലൂർ സർവൈലൻസ് ഓഫീസിലെ സീനിയർ എൻവയോൺമെന്റൽ എൻജിനിയർ എം.എ. ഷിജുവാണ് നോട്ടിസ് നൽകിയത്. മഴ വെള്ളം ഒഴുക്കുന്നതിന് വ്യവസായ വകുപ്പ് നിർമ്മിച്ച കാനയിലൂടെ ഇന്നലെ പുലർച്ചെയാണ് കറുത്ത നിറത്തിലുള്ള മലിന ജലം പെരിയാറിലേക്ക് ഒഴുക്കുന്നതായി കണ്ടത്. പ്രദേശത്തു നിന്നും പി.സി.ബി സാമ്പിളുകൾ ശേഖരിച്ചു.