k

തൃപ്പൂണിത്തുറ: ഉദയംപേരൂർ എസ്.എൻ.ഡി.പി ഹൈസ്കൂളിന് സമീപമുള്ള കുറപ്പശേരി റോഡിൽ ചൊവ്വാഴ്ച വൈകിട്ട് വീശിയടിച്ച കാറ്റിലും കനത്ത മഴയിലും വൻനാശനഷ്ടം. സാവിത്രി സദനത്തിൽ ടി.കെ. അനിൽകുമാറിന്റെ കാർഷെഡിന് മുകളിൽ വലിയ തേക്കുമരം വീണ് ഷെഡ് പൂർണമായും തകർന്നു. അതേറോഡിൽ 3 വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞുവീണു. വൈദ്യുതിയും മുടങ്ങി. ഗതാഗതവും തടസപ്പെട്ടു

എം.വി. ബിനു മണ്ണേഴത്തിന്റെ വീടിനോട് ചേർന്ന് വലിയ തേക്കുമരം മറിഞ്ഞുവീണു. പല വീടുകളിലേയും അടക്കാമരം, പാലമരം എന്നിവ നിലം പറ്റി. തൊടിയിലെ മരങ്ങൾ ഒടിഞ്ഞുവീണ് പലയിടത്തും ഷെഡുകൾക്ക് നാശനഷ്ടമുണ്ടായി. ഇന്നലെ വൈകിയാണ് വൈദ്യുതി പുന:സ്ഥാപിച്ചത്.