തൃപ്പൂണിത്തുറ: ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസിൽ ലഹരി വിരുദ്ധദിന ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളും എക്സൈസ് വകുപ്പും ചേർന്ന് വിദ്യാർത്ഥികൾക്ക് ബോധവത്കരണ സെമിനാർ നടത്തി. എൻ.എസ്.എസ് യൂണിറ്റ് ലഹരിവിരുദ്ധ ജാഥയും റോഡ് ഷോയും നടത്തി. എസ്.പി.സിയുടെ ആഭിമുഖ്യത്തിൽ സെമിനാറുകൾ സംഘടിപ്പിച്ചു. സ്കൗട്ട് & ഗൈഡ് ലഘുലേഖകൾ വിതരണം ചെയ്തു. കുട്ടികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും തയ്യാറാക്കി. സമ്മേളനം എസ്.എൻ.ഡി.പി. യോഗം ശാഖാ പ്രസിഡന്റ് എൽ. സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എം. അനിൽകുമാർ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഒ.വി. സാജു ലഹരിവിരുദ്ധ സന്ദേശം നല്കി. ഹെഡ്മിസ്ട്രസ് ദീപ എസ്. നാരായണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് സെക്രട്ടറി അമ്പിളി രാഘവൻ സംസാരിച്ചു.