കൊച്ചി: പൊറ്റക്കുഴി തെരേസ സ്പിനെലി പബ്ലിക് സ്‌കൂളിൽ ലഹരിവിരുദ്ധ ദിനാചരണം കൗൺസിലർ സി.എ. ഷക്കീർ ഉദ്ഘാടനം ചെയ്തു. പൊറ്റക്കുഴി ജംഗ്ഷൻ, കലൂർ മെട്രോ സ്റ്റേഷൻ, ഹൈക്കോർട്ട് ജംഗ്ഷൻ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ ഫ്ളാഷ്‌മോബ് അവതരിപ്പിച്ചു. ഡലഗേറ്റ് സുപ്പീരിയർ സിസ്റ്റർ മേരി ബിജി, പ്രിൻസിപ്പൽ സിസ്റ്റർ താര ബെൻ, അദ്ധ്യാപകരായ ഹെമിൻ ഡിക്രൂസ്, അനിജോമോൾ, ഷൈൻ, ആരോമൽ എന്നിവർ പങ്കെടുത്തു.