
കൊച്ചി: മദ്രാസ് മാനേജ്‌മെന്റ് അസോസിയേഷനും കാവിൻകെയറും നൽകുന്ന ചിന്നകൃഷ്‌ണൻ ഇന്നവേഷൻ അവാർഡ് 2024ലേയ്ക്ക് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. 2022 -23 സാമ്പത്തിക വർഷത്തിൽ 50 കോടി രൂപയിൽ താഴെ വാർഷിക വിറ്റുവരവുള്ള കമ്പനികൾക്ക് അപേക്ഷിക്കാം.
നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തിയതി ജൂലായ് എട്ടാണ് കമ്പനികൾക്ക് https://ckinnovationawards.in ൽ അപേക്ഷിക്കാം. 97899 60398ൽ മിസ്ഡ് കോൾ നൽകാം. സ്റ്റാർട്ടപ്പുകളെയും ഇടത്തരം കമ്പനികളെയും അംഗീകരിക്കാൻ ലക്ഷ്യമിടുന്നതാണ് അവാർഡ്. വിജയികൾക്ക് ഒരുലക്ഷം രൂപയും വിപണനം, ഫൈനാൻസ്, രൂപകല്പന, പാക്കേജിംഗ്, പേറ്റന്റ് അപേക്ഷ, ഗവേഷണ വികസനം, മനുഷ്യ വിഭവശേഷി എന്നിവയിൽ പിന്തുണയും ലഭിക്കുമെന്ന് അസോസിയേഷൻ അറിയിച്ചു.