photo

വൈപ്പിൻ: ലോക ലഹരി വിരുദ്ധദിനത്തിൽ ഗ്രന്ഥശാലകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് ലഹരിക്കെതിരായ പ്രചാരണം നടത്തി. ഞാറക്കൽ പി.കെ. ബാലകൃഷ്ണൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ ഞാറക്കൽ ഗവ. ഹൈസ്‌കൂളിൽ ലഹരി വിമുക്ത സദസ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക കെ.ആർ. രജിത അദ്ധ്യക്ഷയായി. ഞാറക്കൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.എക്‌സ്. സനിൽകുമാർ മുഖ്യാതിഥിയായി. ജോണി പറമ്പലോത്ത് ക്ലാസെടുത്തു. ലൈബ്രറി സെക്രട്ടറി ഹസീന ഇബ്രാഹിം സ്വാഗതവും അദ്ധ്യാപകൻ എസ്. അനിൽരാജ് നന്ദിയും പറഞ്ഞു.