photo
സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ഞാറക്കൽ യൂണിറ്റിന്റെ ഇടക്കാല സമ്മേളനം റിട്ട. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ജി. സുഭദ്രവല്ലി ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: സർവ്വീസ് പെൻഷണേഴ്‌സ് യൂണിയൻ ഇടക്കാല സമ്മേളനവും മെമ്പർഷിപ്പ് ക്യാമ്പയിനും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും ഞാറക്കൽ ഗുരുമന്ദിര ഹാളിൽ റിട്ട. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ജി. സുഭദ്രവല്ലി ഉദ്ഘാടനം ചെയ്തു. മാത്യു എക്‌സൽ അദ്ധ്യക്ഷനായി. അമ്മിണി ദാമോദരൻ, ബ്ലോക്ക് പ്രസിഡന്റ് പി.എ. വർഗീസ്, ട്രഷറർ കെ.എ. തോമസ്, എം.കെ. മുരളീധരൻ, എം.ജി. ജോസി, എം.പി. സത്യൻ എന്നിവർ സംസാരിച്ചു.