shiji
ഷിജി

അങ്കമാലി: സ്കൂട്ടറിന്റെ പിന്നിൽ ടാങ്കർലോറി ഇടിച്ച് യുവതി മരിച്ചു. പിന്നിലിരുന്ന മകന് ഗുരുതരമായി പരിക്കേറ്റു. അങ്കമാലി വേങ്ങൂർ മഠത്തിപ്പറമ്പിൽ ഷാജുവിന്റെ ഭാര്യ ഷിജിയാണ് (44) മരിച്ചത്. പരിക്കേറ്റ മകൻ രാഹുലിനെ (22) ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.15 ഓടെ കൊരട്ടി - ചിറങ്ങരയിലായിരുന്നുഅപകടം.

ഷിജിയെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നുദിവസം മുൻപ് വിമാനത്താവളത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ രാഹുലിനെ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അപകടം. അങ്കമാലിയിലെ സ്വകാര്യ സ്ഥാപനത്തിെലെ ജീവനക്കാരിയാണ് ഷിജി. മറ്റൂർ പനപറമ്പിൽ കുടുംബാംഗമാണ്. മൃതദേഹം ചാലക്കുടി ഗവ. ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് വൈകിട്ട് നാലിന്. അതുലാണ് മറ്റൊരു മകൻ.