1
മട്ടാഞ്ചേരിയിൽ തകർന്ന് വീണ വീടിൻ്റെ ഒരു ഭാഗം

മട്ടാഞ്ചേരി: കനത്ത മഴയിൽ മട്ടാഞ്ചേരി അസ്റാജ് ബിൽഡിംഗി​ലെ ഒരു വീട് ഭാഗികമായി തകർന്നു. സലീന കുഞ്ഞുമുഹമ്മദിന്റെ വീടിന്റെ മേൽക്കൂര ഉൾപ്പെടെയുള്ള ഭാഗമാണ് തകർന്നുവീണത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. ആളപായമില്ല. ഏതു സമയത്തും നിലം പൊത്താറായ ജീർണിച്ച കെട്ടിടത്തിൽ ഭയാശങ്കയോടെ നാല് കുടുംബങ്ങളാണ് താമസിക്കുന്നത്. മട്ടാഞ്ചേരി ബസാറിനോട് ചേർന്നുള്ള അസ്റാജ് ബിൽഡിംഗി​ലെ പഴയ പാണ്ടികശാലയിലാണ് ഇവർ കഴിയുന്നത്. നൂറ് വർഷത്തിലേറെ പഴക്കമുണ്ട് ഈ കെട്ടിടത്തിന്.