nasrudhin

കൊച്ചി: വൈറ്റില കോസ്മോസ് റോഡിലെ ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് 3.25 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും വാച്ചുകളും മോഷ്ടിച്ച പ്രതികളെ പൊലീസ് പിടികൂടി. തിരുവനന്തപുരം ബിമാപള്ളി സ്വദേശി നസ്രുദ്ദീൻ (34), പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

നസ്രുദ്ദീനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 17 കേസുകൾ നിലവിലുണ്ട്. എറണാകുളം എ.സി.പി രാജ്കുമാർ, സൗത്ത് സി.ഐ പ്രേമാനന്ദകൃഷ്ണൻ, മരട് സി.ഐ. സജുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ കോടതിയിലും നസ്രുദീൻ ഷായെ എറണാകുളം കോടതിയിലും ഹാജരാക്കി.