antidrug-day
ഉദയം പേരൂർ എസ്.എൻ.ഡി.പി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ദിനാചരണം

കൊച്ചി: ഉദയംപേരൂർ എസ്.എൻ.ഡി.പി. എച്ച്.എസ്.എസിൽ ലഹരി വിരുദ്ധ ദിനാചരണവും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം ഉദയംപേരൂർ ശാഖ പ്രസിഡന്റ് എൽ. സന്തോഷ് ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ നെസ്‌ല ബോധവത്കരണ സെമിനാറിന് നേതൃത്വം നൽകി. എൻ.എസ്.എസ് യൂണിറ്റ് ലഹരി വിരുദ്ധ ജാഥയും റോഡ് ഷോയും നടത്തി. എസ്.പി.സിയുടെ ആഭിമുഖ്യത്തിൽ ക്ലാസ് തല സെമിനാറുകൾ സംഘടിപ്പിച്ചു. സ്കൂൾ തല സ്കൗട്ട് ആൻഡ് ഗൈഡ് ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ലഘുലേഖകൾ വിതരണം ചെയ്തു. ലഹരിവിരുദ്ധ പോസ്റ്ററുകളും പ്ലക്കാർഡുകളും തയ്യാറാക്കി. പി.ടി.എ പ്രസിഡന്റ് കെ.എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഒ.വി. സാജു ലഹരിവിരുദ്ധ സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് ദീപ എസ്.നാരായണൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് സെക്രട്ടറി അമ്പിളി രാഘവൻ സംസാരിച്ചു.