കൊച്ചി: എം. മുകുന്ദന്റെ 'കുഴിയാന' എന്ന കഥയ്ക്ക് സ്വതന്ത്ര ചിത്രാഖ്യാനം നടത്തി ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥി മാളവിക സജി. സ്‌കൂളിൽ കഴിഞ്ഞ അദ്ധ്യയനവർഷം നടന്ന വായനാനുബന്ധ പ്രവർത്തനമായ' ഒരു ക്ലാസ് മുറി ഒരു പുസ്തകം' എന്ന പരിപാടിയുടെ ഭാഗമായാണ് എം. മുകുന്ദന്റെ കഥ 45 ചിത്രങ്ങളിലൂടെ മാളവിക ആവിഷ്‌ക്കരിച്ചത്. നൈന ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനം സാക്ഷരതാമിഷൻ മുൻ ഡയറക്ടർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഒ.വി. സാജു, ഹെഡ്മിസ്ട്രസ് ദീപ എസ്. നാരായണൻ, അന്താരാഷ്ട്ര പുസ്തകോത്സവസമിതി സെക്രട്ടറി പി. സോമനാഥൻ, പി.ടി.എ പ്രസിഡന്റ് കെ.എം. അനിൽകുമാർ, എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ് എൽ. സന്തോഷ്, സെക്രട്ടറി ഡി, ജിനുരാജ് എന്നിവർ സംസാരിച്ചു. അരയങ്കാവ് കൊല്ലംതടത്തിൽ വീട്ടിൽ സജിയുടെയും രാജിയുടെയും മകളാണ്.