 
കൊച്ചി: പൂത്തോട്ട ക്ഷേത്രപ്രവേശന മെമ്മോറിയൽ ഹൈസ്കൂളിൽ ലോക ലഹരിവിരുദ്ധ ദിനാചരണം നടത്തി. ആന്റി നർകോട്ടിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മറ്റ് സ്‌കൂൾ ക്ലബുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഹെഡ്മാസ്റ്റർ അനൂപ് സോമരാജ് ലഹരിവിരുദ്ധദിന സന്ദേശം നൽകി. സി.പി.ഒ കെ.ആർ. രമ്യ ബോധവത്കരണ ക്ലാസെടുത്തു. കുട്ടികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകളുടെ പ്രദർശനം. ചിത്രരചനാമത്സരം, നിഴലാട്ടം എന്നിവ സംഘടിപ്പിച്ചു.