ചോറ്റാനിക്കര: കടുംഗമംഗലം സെന്റ് പീറ്റർ & സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ കാവൽ പിതാക്കൻമാരായ പരിശുദ്ധ പത്രോസ്, പൗലോസ് ശ്ളീഹമാരുടെ ഓർമ്മ പെരുന്നാൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കും. ഇന്ന് വൈകിട്ട് 6.30 ന് കൊടിയേറ്റവും സന്ധ്യാപ്രാർത്ഥനയും കിഴക്കേ കുരിശിലേക്ക് പ്രദിക്ഷണവും. നാളെ 7.45ന് പ്രഭാത പ്രാർത്ഥന, 8.30ന് അഞ്ചിൻമേൽ കുർബാനയ്ക്ക് ഐസക് മാർ ഒസ്താത്തിയോസ് മെത്രാപ്പൊലീത്ത മുഖ്യകാർമ്മികത്വം വഹിക്കും. പ്രദക്ഷണം, നേർച്ചസദ്യ.