 
കൊച്ചി: തമ്മനം വിനോദ ലൈബ്രറി വായനപക്ഷാചരണത്തിന്റെ ഭാഗമായി തമ്മനം എം.പി.എം സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കവിയും പരിസ്ഥിതി പ്രവർത്തകനുമായ ഷൈജു കേളന്തറ ഉദ്ഘാടനം ചെയ്തു. പാലാരിവട്ടം എസ്.ഐ പരീത് കെ. കുറ്റിക്കാട്ടിൽ മുഖ്യാതിഥിയായിരുന്നു. ലൈബ്രറി പ്രസിഡന്റ് കെ.എൻ. ലെനിൻ അദ്ധ്യക്ഷത വഹിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ ഫ്രഡി ഫെർണാണ്ടസ് ക്ലാസെടുത്തു. പ്രിൻസിപ്പൽ ഷീല സേവ്യർ, സ്കൂൾ ഭാരവാഹി പി.കെ. സലിം, ലൈബ്രറി സെക്രട്ടറി ഹുസൈൻ കോതാറത്ത്, ബാലവേദി കൺവീനർ കെ.എ. യൂനസ്, പി.ടി.എ പ്രസിഡന്റ് സലിം അബ്ബാസ്, എം.ആർ. സൗമ്യ, എസ്. ശാന്തിനി എന്നിവർ സംസാരിച്ചു.