u
വായനശാല വനിതാ പ്രവർത്തകർ അവതരിപ്പിച്ച കനൽപൊട്ട് ദൃശ്യാവിഷ്കാരം

ചോറ്റാനിക്കര: വായന പക്ഷാചരണത്തോടനുബന്ധിച്ച് കണയന്നൂർ ഗ്രാമീണ വായനശാല വനിതാവേദി സംഘടിപ്പിച്ച പരിപാടിയിൽ ആല ഡയറക്ടർ മനു ജോസുമായി മുഖാമുഖം നടത്തി. വനിതാവേദി ജോ.കൺവീനർ വത്സല ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാർ മാരാത്ത് സംസാരിച്ചു. ഷലി പിങ്ക് കെ.എസ്. സിന്ധു അനിയൻ. ശ്രീരഞ്ജിനി മാരാത്ത്, അനാമിക സുധീർകുമാർ, ശ്രീലത രാധാകൃഷ്ണൻ തുടങ്ങിയവർ കലാപരിപാടി അവതരിപ്പിച്ചു.

വിന്നി ബാലകൃഷ്ണൻ ചിട്ടപ്പെടുത്തിയ മുരുകൻ കാട്ടാക്കടയുടെ കവിത കനൽപ്പൊട്ടിന്റെ ദൃശ്യാവിഷ്കാരം അരങ്ങേറി.