
കൊച്ചി: പ്രശസ്‌ത നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ സിദ്ദിഖ് (37) നിര്യാതനായി. ഇന്നലെ പുലർച്ചെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം കാക്കനാട് പടമുകൾ ജുമാ മസ്‌ജിദ് കബർസ്ഥാനിൽ നടത്തി.
സാപ്പിയെന്നാണ് പ്രിയപ്പെട്ടവർ വിളിച്ചിരുന്നത്. വീട്ടുകാർക്ക് പ്രിയങ്കരനായിരുന്ന റാഷിന്റെ അന്ത്യം അപ്രതീക്ഷിതമായിരുന്നു. ഫാത്തിമയാണ് മാതാവ്. നടൻ ഷഹീൻ സിദ്ദിഖ്, ഫർഹീൻ സിദ്ദിഖ് എന്നിവരാണ് സഹോദരങ്ങൾ.