shanmukha-das

കൊച്ചി: എൻ.സി.പി മുൻ സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായിരുന്ന എ.സി. ഷൺമുഖദാസിന്റെ 11-ാം ചരമവാർഷിക അനുസ്മരണ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.സി.പി. ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന നിർവാഹക സമിതിയംഗങ്ങളായ മമ്മി സെഞ്ച്വറി, എം.എ. അബ്ദുൾ ഖാദർ, തോപ്പിൽ ഹരി, കുര്യൻ എബ്രഹം, ശ്രുതി ഹാരിസ്, ജില്ലാ ഭാരവാഹികളായ റെജി ഇല്ലിക്കപ്പറമ്പിൽ, പ്രമോദ് മാലിപ്പുറം, എൻ.ജി. തോമസ്, എം.എം. പൗലോസ്, കെ.കെ. പ്രദീപ്, ശിവരാജ്‌ കോമ്പാറ, വി.ജെ. ഹൈസിന്ത്, അനൂ പ്രാവുത്തർ, ജോളി ആന്റണി തുടങ്ങിയവർ സംസാരിച്ചു.