അങ്കമാലി: വേങ്ങൂർ - കിടങ്ങൂർ റോഡ് ബി.എം.ബി.സി ടാറിംഗ് ആരംഭിക്കുന്നതിന് മുൻപ് 4 കലുങ്കുകൾ വീതികൂട്ടി നിർമ്മിക്കുകയും റോഡിലെ പുറംമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി ആവശ്യമായ സ്ഥലങ്ങളിൽ കാന നിർമ്മിക്കുകയും വേണമെന്ന് ആർ.എസ്.പി അങ്കമാലി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു . ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ യോഗം ഉദ്ഘാടനം ചെയ്തു. ബേബി പാറേക്കാട്ടിൽ അദ്ധ്യക്ഷനായി. വിൻസി ജോയി, സി.വി. ജോസ്, മാർട്ടിൻ പി. ആന്റണി, അഡ്വ. കെ.പി. ജോൺസൺ, പി.ജി. ദിനു, അഡ്വ. ഷീജ ജോയി, ജോസഫ് തൈപറമ്പിൽ എന്നിവർ പ്രസംഗിച്ചു. റോഡ് നിർമ്മാണത്തിനായി 3.5 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്.