
അങ്കമാലി: ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ബെന്നി ബഹനാൻ എം.പിക്ക് യാക്കോബായ സൺഡേ സ്‌കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പൂതംകുറ്റി സെന്റ് മേരീസ് പള്ളിയിൽ നടന്ന സ്വീകരണ സമ്മേളനം ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഡോൺ പോൾ അദ്ധ്യക്ഷനായി. ഷെവ. കെ.പി. കുരിയാക്കോസ്, എം.കെ. വർഗീസ്, പി.വി. ജേക്കബ്, പി.സി. ഏലിയാസ്, ടി.പി. വർഗീസ്, ടി.എം. വർഗീസ്, ഷാജി മാത്യു, വി.വി. ബേബി എന്നിവർ പ്രസംഗിച്ചു.