y
തൃപ്പൂണിത്തുറ നഗരസഭയിൽ അത്താഘോഷകമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്‌ നിർവഹിക്കുന്നു

തൃപ്പൂണിത്തുറ: ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെയും അനുബന്ധ പരിപാടികളുടെയും തുടക്കംകുറിച്ച് നഗരസഭാ കെട്ടിടത്തിൽ അത്താഘോഷ കമ്മിറ്റി ഓഫീസ് തുറന്നു. ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷനായി.

ആദ്യ സംഭാവന തൃപ്പൂണിത്തുറ കൃഷ്ണ സിൽക്സ് മാനേജർ അനിൽകുമാർ ചെയർപേഴ്സന് കൈമാറി. ജനറൽ കൺവീനർ കെ.വി. സാജു, കൺവീനർമാരായ യു.കെ. പീതാംബരൻ, ശ്രീലത മധുസൂദനൻ, കെ.ടി. അഖിൽദാസ്, വി.ജി. രാജലക്ഷ്മി, രോഹിണി കൃഷ്ണകുമാർ, ആന്റണി ജോ വർഗീസ്, പി.എസ്. കിരൺകുമാർ, ഡി. അർജുനൻ, നഗരസഭ സെക്രട്ടറി പി.കെ. സുഭാഷ്, എം.ഇ ബി.ആർ. ഓംപ്രകാശ്, ക്ലീൻസിറ്റി മാനേജർ സഞ്ജീവ്കുമാർ, സൂപ്രണ്ട് പ്രതീഷ്ബാബു, കൗൺസിലർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഇക്കുറി അത്തച്ചമയ ദിനമായ സെപ്തംബർ 6ന് ആരംഭിക്കുന്ന പരിപാടികൾ 15ന് തിരുവോണത്തോടെ സമാപിക്കും. ജൂലായ് 15ന് കലാമത്സരങ്ങൾ ആരംഭിക്കും. കലാമത്സരം, പൂക്കളം, കലാപരിപാടികൾ എന്നിവയുടെ രജിസ്ട്രേഷൻ ആരംഭിച്ചു.