തൃപ്പൂണിത്തുറ: നോർത്ത് ഫോർട്ട് അലയൻസ് റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ നയിക്കുന്ന മെഡിക്കൽക്യാമ്പും ബോധവത്കരണക്ലാസും ഗവ. സംസ്കൃത ഓഡിറ്റോറിയത്തിൽ 30ന് രാവിലെ 9.30 മുതൽ 1 വരെ നടക്കും. ലോഗോസ് സ്‌പീച്ച് തെറാപ്പി ആൻഡ് ഹിയറിംഗ് സെന്റർ നടത്തുന്ന കേൾവിശക്തി പരിശോധനയുമുണ്ടാകും. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്യും. അസോ. പ്രസിഡന്റ് എസ്.പി. സന്തോഷ് അദ്ധ്യക്ഷനാകും.

വൈകിട്ട് നാലിന് നടക്കുന്ന വാർഷിക പൊതുയോഗം എഫ്.സി.എം.എ സീനിയർ പോസ്റ്റ് അക്കൗണ്ടന്റ് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും.