nagarasaba

മൂവാറ്റുപുഴ: വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച് സർക്കാർ സേവനങ്ങൾ ഉപയോഗിക്കുന്നതിനും വികസന പ്രവർത്തനങ്ങളിൽ പങ്കാളികൾ ആക്കുന്നതിനും വേണ്ടി സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കാനുള്ള ഡി.ജി കേരളം പദ്ധതിക്ക് മൂവാറ്റുപുഴ നഗരസഭയിൽ തുടക്കമായി. ഡിജിറ്റൽ സാക്ഷരതയില്ലാത്ത 14 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും വോളണ്ടിയർമാർ വഴിപരിശീലനം നൽകി ഡിജിറ്റൽ സാക്ഷരരാക്കും. ഡി.ജി. കേരള പദ്ധതിയുടെ മൂവാറ്റുപുഴ നഗരസഭാതല ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.പി. എൽദോസ് നിർവഹിച്ചു. സി.ഡി.എസ് ചെയർപഴ്സൺ പി.പി. നിഷ അദ്ധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിസ അഷറഫ്, കൗൺസിലർ ജോളി മണ്ണൂർ, ഡി.ജി കേരള കോ ഓർഡിനേറ്റർ പി. രജിത, ആർ.ജി.എസ്.എ. കോ-ഓർഡിനേറ്റർ ടി.ആർ. രജിത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധീഷ് എന്നിവർ പ്രസംഗിച്ചു.