മൂവാറ്റുപുഴ: കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ പത്രോസ് പൗലോസ് ശ്ലീഹൻമാരുടെ ഓർമ്മ പെരുന്നാൾ ഇന്ന് തുടങ്ങും. വൈകിട്ട് 5ന് കൊടിയേറ്റ്. 6.45ന് സന്ധ്യാ പ്രാർത്ഥന: ഫാ. സി.യു. എൽദോസ്. തുടർന്ന് പ്രദക്ഷിണം, നാളെ രാവിലെ 7.30ന് പ്രഭാത നമസ്കാരം, 8.30ന് വിശുദ്ധ കുർബാന: ഫാ. പോൾസണ്‍ ഇടക്കാട്ടിൽ. 10.30ന് പ്രദക്ഷിണം, 11.30 നേർച്ച സദ്യ, കൊടിയിറക്ക്.