mullaperiyar

കൊച്ചി: കേന്ദ്രസർക്കാരും ജലകമ്മയഷനും പലതവണ തിരസ്കരിച്ച, 'മുല്ലപ്പെരിയാറിൽ പുതിയ ഡാം' എന്ന ആവശ്യം സംസ്ഥാന സർക്കാർ ആവർത്തിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാൻ മാത്രമാണെന്ന് കേരള പീപ്പിൾസ് മൂവ്‌മെന്റ് യോഗം വിലയിരുത്തി. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കലാക്കിയാൽ മുല്ലപ്പെരിയാ ർ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. കേരള ജനത വാദിക്കേണ്ടതും അതിനുവേണ്ടിയാണ്. ചെയർമാൻ അഡ്വ. ജേക്കബ് പുളിക്കൻ അദ്ധ്യക്ഷത വഹിച്ചു. വി.എം. മൈക്കിൾ, കെ.വി. സുഗതൻ, കെ.കെ. ചന്ദ്രബോസ്, ഡോ.കെ. രാധാകൃഷ്ണൻനായർ, ടി.പി. ബാബു, മാർട്ടിൻ ആലുങ്കര, കെ.വിജയൻ, വി.കെ. അരവിന്ദാക്ഷൻ, എൻ.എം.രാഘവൻ, ലാലു കളത്തിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.