pocso

മൂവാറ്റുപുഴ: ആറ് വയസുകാരി പെൺകുട്ടിയെ ലൈംഗീകമായി പീഡനത്തിനിരയാക്കിയെന്ന് ആരോപിക്കപ്പെട്ട പോക്സോ കേസ് പ്രതിയെ കുറ്റകാരനല്ലെന്ന് കണ്ട് മൂവാറ്റുപുഴ പോക്സോ കോടതി വെറുതെ വിട്ടു. ബന്ധുവായ പ്രതി പെൺകുട്ടിയെ ലൈഗീക പീഡനത്തിനും ബലാത്സംഗത്തിനും ഇരയാക്കിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിനത്തിലാണ് പ്രതിയാക്കപെട്ടത്. പാലക്കുഴ സ്വദേശിയായ അനീഷിനെയാണ് പോക്സോ കോടതി വെറുതെ വിട്ടത്. പ്രതിയുടെ ബന്ധുവായ പെൺകുട്ടിയും മാതാവും അനീഷിന്റെ വീട്ടിൽ താമസിച്ചുകൊണ്ടിരുന്ന കാലയളവിൽ ഒന്നിലധികം തവണ പീഡനത്തിനിരയാക്കെയെന്നതായിരുന്ന ഇയാൾക്കെതിരെയുള്ള ആരോപണം. കോടതി മുമ്പാകെ നടത്തിയ തെളിവെടുപ്പിന്റെ അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനല്ലെന്ന് കോടതിക്ക് ബോദ്ധ്യം വരുകയായിരുന്നു. പ്രതിക്കുവേണ്ടി അഡ്വ. കെ.ആർ. സുനിൽകുമാർ ഹാജരായി.