
മൂവാറ്റുപുഴ: കനിവ് പാലിയേറ്റീവ് കെയറിന്റെ ഹോം കെയർ പദ്ധതിക്ക് തുടക്കമായി. കനിവ് ജില്ലാ പ്രസിഡന്റ് അഡ്വ. സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് ടീം ക്യാപ്റ്റൻ ആദർശിന് ഹോം കെയർ കിറ്റ് നൽകിയായിരുന്നു ഉദ്ഘാടനം. ഓക്സിജൻ കോൺസന്ററേറ്റർ വാങ്ങുന്നതിനുള്ള 55000 രൂപയുടെ ചെക്ക് മുൻ മുൻസിപ്പൽ ചെയർ പേഴ്സൺ മേരി ജോർജ് തോട്ടം കൈമാറി. ഈ വർഷം എം.ബി.ബി.എസ് പാസായവരെ എ.പി. വർക്കി മിഷൻ ഹോസ്പിറ്റൽ ചെയർമാൻ പി.ആർ. മുരളീധരൻ അനുമോദിച്ചു. കനിവ് ചെയർമാൻ എം.എ. സഹീർ അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി കെ.പി.രാമചന്ദ്രൻ, യു.ആർ.ബാബു, ഖദീജ മൊയ്തീൻ, കെ.എൻ. ജയപ്രകാശ്, വി.കെ.ഉമ്മർ എന്നിവർ സംസാരിച്ചു.