തൃപ്പൂണിത്തുറ: പദ്ധതിവിഹിതം വെട്ടിക്കുറച്ചും തൊഴിൽദിനങ്ങളിൽ കുറവ് വരുത്തിയും ആയുധവാടക നിഷേധിച്ചും എൻ.എം.എം.എസും ജിയോ ടാഗിംഗും അടിച്ചേൽപ്പിച്ചും കൂലികുടിശിക വരുത്തിയും തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്ര സർക്കാർ തകർക്കുകയാണെന്ന് എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ ആരോപിച്ചു. ഇതിനെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ ഉദയംപേരൂർ പഞ്ചായത്ത് കമ്മിറ്റി ജൂലായ് 1ന് രാവിലെ 10 ന് ഉദയംപേരൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധകൂട്ടായ്മയും നിവേദന സമർപ്പണവും നടത്തുമെന്ന് വർക്കേഴ്സ് യൂണിയൻ സെക്രട്ടറി എ.എസ്. കുസുമൻ പറഞ്ഞു. ടി.സി. ഷിബു ഉദ്ഘാടനം ചെയ്യും. മിനി സാബു അദ്ധ്യക്ഷയാകും. ബീന ബാബുരാജ് നിവേദനം സമർപ്പിക്കും.