മൂവാറ്റുപുഴ: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ പ്രകൃതി ജീവന സമാജത്തിന്റെ ആഭിമുഖ്യത്തിൽ യോഗയിലൂടെ രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. 30ന് ഉച്ചയ്ക്ക് 2ന് നാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.അബ്ദുൾ സലാം ഉദ്ഘാടനം ചെയ്യും. പോൾ വർഗീസ്, ഡോ. പി. നീലകണ്ഠൻ നായർ,​ ജോസ് വടക്കേൽ എന്നിവർ സംസാരിക്കും. വൈകിട്ട് 5.30 മുതൽ 7വരെ യോഗക്ലാസ് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 9961999726.