ആലുവ: കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമി, എടത്തല അൽ അമീൻ കോളേജ്, എടത്തല പഞ്ചായത്ത് ലൈബ്രറി നേതൃസമിതി എന്നിവ സംയുക്താഭിമുഖ്യത്തിൽ പഞ്ചദിന മാപ്പിളകല സംസ്ഥാന പരിശീലന ക്യാമ്പ് ജൂലൈ 12 മുതൽ 16 വരെ ആലുവ എടത്തല അൽ അമീൻ കോളേജ് ക്യാമ്പസിൽ നടക്കും. പരിപാടിയുടെ വിജയത്തിനായി ഡോ. എം.ഐ. ജുനൈദ് റഹ്മാൻ, ഡോ. ഹുസൈൻ രണ്ടത്താണി എന്നിവരെ രക്ഷാധികാരികളും ഡോ. സിനി കുര്യനെ ചെയർപേഴ്സണും എം.ആർ. സുരേന്ദ്രനെ ജനറൽ കൺവീനറുമാക്കി സംഘാടക സമിതി രൂപീകരിച്ചു. യോഗം ഡോ. സിനി കുര്യൻ ഉദ്ഘാടനം ചെയ്തു. മാപ്പിളകല അക്കാദമി വൈസ് ചെയർമാൻ പുലിക്കോട്ടിൽ ഹൈദരാലി അദ്ധ്യക്ഷനായി.