lahari

മൂവാറ്റുപുഴ : ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മൂവാറ്റുപുഴ ഡിവൈ.എസ്.പി എ.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. എസ്.ഐ. വിഷ്ണു രാജു അദ്ധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. ആന്റണി പുത്തൻകുളം ലഹരി വിരുദ്ധ സന്ദേശം നൽകി. എസ്.ഐ എം.എം ഉബൈസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹൈസ്കൂൾ സ്കൂൾ ഹെഡ്മിസ്ട്രസ് വി.എസ്. ധന്യ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സിബി അച്ചുതൻ എന്നിവർ സംസാരിച്ചു. 500 വിദ്യാർത്ഥികൾ പങ്കെടുത്തു.