
പറവൂർ: പറവൂർ നഗരത്തിലെ കച്ചവടസ്ഥാപനങ്ങൾക്ക് മുമ്പിൽ 'നോ പാർക്കിംഗ്" ബോർഡുകൾ സ്ഥാപിച്ച പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന് പറവൂർ ടൗൺ മർച്ചൻ്സ് അസോസിയേഷൻ. വലിയ പ്രതിസന്ധികൾ തരണം ചെയ്താണ് നഗരത്തിലെ കച്ചവടക്കാർ കഴിഞ്ഞ് പോകുന്നത്. ഇതിനിടെ നഗരത്തിൽ നിന്ന് ഉപഭോക്താക്കളെ അകറ്റാനുള്ള ശ്രമമാണ് പൊലീസിന്റെത്. ഗതാഗത തടസം സൃഷ്ടിക്കുന്ന തെരുവിലെ കച്ചവടവും കവലകളിലെ തിരക്കും നിയന്ത്രിക്കാതെ കച്ചവടസ്ഥാപനങ്ങളിലേക്ക് വരുന്ന ഉപഭോക്താക്കളിൽ നിന്ന് പിഴ ഈടാക്കാനുള്ള ശ്രമത്തെ ശക്തമായി നേരിടുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് കെ.ടി. ജോണി, ജനറൽ സെക്രട്ടറി പി.ബി. പ്രമോദ് എന്നിവർ പറഞ്ഞു.