ph

കാലടി: മലയാറ്റൂർ പന്തക്കൽ പാടശേഖരം നികത്തുന്നതിനായി എത്തിച്ച മണ്ണ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാടശേഖര സംരക്ഷണ സമിതി മലയാറ്റൂർ വില്ലേജ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. കർഷക സംഘം അങ്കമാലി ഏരിയ സെക്രട്ടറി പി. അശോകൻ ഉദ്ഘാടനം ചെയ്തു. സമിതി കൺവീനർ എൻ.വി. മോഹനൻ അദ്ധ്യക്ഷനായി. മണ്ണിട്ട ഭൂ ഉടമക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും മണ്ണ് എടുത്തു മാറ്റാൻ നടപടി സ്വീകരിക്കണമെന്നും വില്ലേജ് ഓഫീസറുമായുള്ള ചർച്ചയിൽ സംരക്ഷണ സമിതി നേതാക്കൾ ആവശ്യപ്പെട്ടു. മലയാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് വിൻസൻ കോയിക്കര, സി.പി.എം ലോക്കൽ സെക്രട്ടറി പി.എൻ. അനിൽകുമാർ, കെ.കെ. വത്സൻ, ബിജു കണിയാംകുടി (കോൺഗ്രസ്), കെ.ടി. സത്യൻ, നെൽസൺ മാടവന, പി.ജെ . ബിജു, കെ.ജെ.ബോബൻ, ടി.സി. ബാനർജി, ടി.എ. ദേവസി എന്നിവർ സംസാരിച്ചു.